
കുമരകം : കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ശ്രീകുമാരമംഗലം ദേവസ്വത്തിന്റെയും സഹകരണത്തോടെ എസ് കെ എം സ്കൂൾ ഹരിതസേന അംഗങ്ങൾ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. അന്താരാഷ്ട്ര കൃഷി ദിനത്തിൽ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ.ജി. ജയലക്ഷ്മി ആദ്യ തൈ നട്ട് കൃഷിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. വി.പി. അശോകൻ , ദേവസ്വം സെക്രട്ടറി കെ ഡി സലിമോൻ , ഹെഡ്മിസ്ട്രസ് കെ.എം. ഇന്ദു , അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് തൈകൾ നട്ടു. ചെപ്പന്നൂക്കരിയിലുള്ള ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ വകയായുളള 50 സെന്റിലാണ് കൃഷി ചെയ്യുന്നത്. ഹരിത സേന കൺവീനർമാരായ കെ .കെ വിജേഷ് സ്വാഗതവും പി .എ അഭിലാഷ് നന്ദിയും പറഞ്ഞു.