
കോട്ടയം: ബി.എം.എസ് മോട്ടോർ ഫെഡറേഷനുകളുടെ ആഹ്വാനപ്രകാരം 30ന് കേരളത്തിലെ സ്വകാര്യബസ്, ലോറി, ഗുഡ്‌സ് വാഹനങ്ങൾ, ടാക്‌സി, ഓട്ടോറിക്ഷാ തൊഴിലാളികൾ 24 മണിക്കൂർ പണിമുടക്കും. ഇന്ധന നികുതി കുറയ്ക്കുക, പെട്രോളിയം ഉത്പന്നങ്ങളെ കേരളാ സർക്കാർ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക, ഓട്ടോ ടാക്‌സി നിരക്ക് വർദ്ധിപ്പിക്കുക, സ്വകാര്യ ബസ് വ്യവസായികളെയും തൊഴിലാളികളെയും സംരക്ഷിക്കുക, സബ്‌സിഡി നിരക്കിൽ ടാക്‌സികൾക്ക് ഇന്ധനം നൽകുക, കൊവിഡ് കാലത്തെ റോഡ് ടാക്‌സ് ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്ന് യൂണിയൻ ഭാരവാഹികളായ കെ.എൻ മോഹനൻ, റ്റി.എം നളിനാക്ഷൻ, റ്റി.എൻ വിക്രമൻ, എം.അജി എന്നിവർ പറഞ്ഞു.