വാകത്താനം: ശിവഗിരി തീർത്ഥാനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 1294ാം നമ്പർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രഭാഷണ പരമ്പര നടന്നു. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്‌ഘാടനം ചെയ്തു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പദയാത്ര ഉദ്‌ഘാടനവും ചികിത്സ ധനസഹായ വിതരണവും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നിർവഹിച്ചു. യൂണിയൻ വൈ. പ്രസിഡന്റ് പി എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകി. സജീവ് പൂവത്ത്, കെ.കെ രവി, ലക്ഷ്മി രാഘവൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും എ.എസ് പ്രതാപൻ നന്ദിയും പറഞ്ഞു.