probation

പൊൻകുന്നം: പ്രൊബേഷൻ അഥവാ നല്ലനടപ്പ് എന്ന വിഷയം ആസ്പദമാക്കി ജില്ലാ പ്രൊബേഷൻ വിഭാഗം ബോധവത്ക്കരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് നസീബ് എ.അബ്ദുൾ റസാഖ് ഉദ്ഘാടനം നിർവഹിച്ചു. പ്രൊബേഷൻ നിയമം നല്ലരീതിയിൽ നടപ്പാക്കുന്നതിന് അഭിഭാഷകർക്കും പൊലീസ്, ജയിൽ ഉദ്യോഗസ്ഥർക്കും പ്രധാനപങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ ജി.മനോജ്, സബ്ജയിൽ സൂപ്രണ്ട് കെ.എസ്.ശ്രീജിത്, ശിശു വികസനപദ്ധതി ഓഫീസർ കെ.എസ്.അജിത, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.