വൈക്കം: നാഷണൽ സർവീസ് സ്‌കീം ദക്ഷിണമേഖല സപ്തദിനക്യാമ്പ് വൈക്കത്ത് സത്യഗ്രഹസ്മാരക ആശ്രമം സ്‌ക്കൂളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള 500ൽപരം സ്‌ക്കൂളുകളുടെ പങ്കാളിത്തമുള്ളതാണ് ദക്ഷിണമേഖല ക്യാമ്പ്. യോഗത്തിൽ സി.കെ ആശ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ ജ്യോതി, നഗരസഭാ ചെയർപേഴ്‌സൺ രേണുക രതീഷ്, എൻ.എസ്. എസ് കോട്ടയം ജില്ലാ കൺവീനർ പി.എസ് ഷിന്റോമോൻ, പി.റ്റി.എ പ്രസിഡന്റ് പി. പി സന്തോഷ്, കടുത്തുരുത്തി വിദ്യാഭ്യസജില്ലാ പ്രതിനിധി കെ.സി ചെറിയാൻ, പ്രിൻസിപ്പൽ ഷാജി ടി. കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ ബിജി, എൽ.പി സ്‌ക്കൂൾ ഹെഡ്മാസ്റ്റർ പി. ടി ജിനീഷ്, പ്രോഗ്രാം ഓഫീസർ മഞ്ജു എസ്. നായർ, കൗൺസിലർ ആർ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.