തൃക്കൊടിത്താനം: ഗുരുദേവ കലാസമിതിയുടെ നവീകരിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണവും ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണവും നടന്നു. കലാസമിതി പ്രസിഡന്റ് എൻ.ജി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്‌ഘാടനം ചെയ്തു. തൃക്കൊടിത്താനം ശ്രീശാരദ തന്ത്ര വിദ്യാപീഠം ആചാര്യൻ ജിനിൽകുമാർ പ്രതിഷ്ഠാ കർമ്മത്തിന് നേതൃത്വം നൽകി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണകുമാരി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് കോൺട്രാക്ടർ കെ.രാധാകൃഷ്ണനെ ആദരിച്ചു. നിർമ്മാണ ശില്പി വി.ശശി, സുചിത്ര സുരേഷ്, നിവേദ്യ മനീഷ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ് ആദരിച്ചു. സെക്രട്ടറി കെ.ആർ സുഗതൻ മുൻകാല പ്രവർത്തകരെ പരിചയപ്പെടുത്തി. ശാഖാ സെക്രട്ടറി കെ.എസ് ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണൻ, ഗുരുജി സേവാസമിതി പ്രസിഡന്റ് എം.എസ് വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ബിനു, ബിനോയ് ജോസഫ്, ബൈജു വിജയൻ, ഉഷ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരി പി.എസ് പ്രകാശ് സ്വാഗതവും കൺവീനർ എം.കെ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.