വൈക്കം : അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഉദയനാപുരത്തു നിന്ന് വൈക്കം ബോട്ടുജെട്ടി മൈതാനിയിലേക്ക് 28 ന് ജനജാഗരൺ അഭിയാൻ പദയാത്ര നടത്തും. വൈകിട്ട് 3ന് ദയനാപുരത്ത് നടക്കുന്ന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.