വൈക്കം : എസ്.എൻ.ഡി.പി യോഗം 130ാം നമ്പർ അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷൻ കൊടിയേറ്റി. മേൽശാന്തി വാരനാട് അജിത്ത് മഹാദേവൻ, വൈക്കം ബിനു കരുണാകരൻ, രാഹുൽശാന്തി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് ജി. ജയൻ കെടാവിളക്ക് തെളിച്ചു. 12.30 ന് പ്രസാദമൂട്ട്, കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ എന്നിവയും നടന്നു. സെക്രട്ടറി എം. ആർ.രതീഷ്, വൈസ് പ്രസിഡന്റ് പി.സദാശിവൻ, എം.സി.സുനിൽകുമാർ, ചന്ദ്രൻ, ജയകുമാർ, വിപിൻ, കെ.പി.ഷാജി, ഇ. ഡി.പ്രേമാനന്ദൻ, പ്രസന്നൻ, രഞ്ജിത്ത്, പി.ഡി.സരസൻ, സനോജ്, വി.ആർ.രതീഷ് എന്നിവരും പങ്കെടുത്തു.