കുഞ്ചിത്തണ്ണി: കുഞ്ചിത്തണ്ണി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അതിജീവനമെന്ന പേരിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ. രാജ് കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ കെ.എം. ഇഷ തമ്പുരു, പി.ടി. എ പ്രസിഡന്റ് കെ.എൻ. രാജു, സ്റ്റാഫ് സെക്രട്ടറി ജോസ്, വാർഡ് മെമ്പർ ജോഷി, ക്യാമ്പ് ലീഡർ വർഷ ബാബു എന്നിവർ സംസാരിച്ചു.