വൈക്കം : ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ 1911ാം നമ്പർ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ 89മത് ശിവഗിരി തീർത്ഥാടന പദയാത്രയോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന പ്രസാദമൂട്ടിലേക്ക് വിഭവ സമാഹരണം നടത്തി. യൂണിറ്റ് സമാഹരിച്ച ഉത്പന്നങ്ങൾ ശിവഗിരി പ്രതിനിധി രാജു കരുമശ്ശേരി ഏറ്റുവാങ്ങി. തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് കേന്ദ്ര എക്‌സി. അംഗം പി.കമലാസനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ ഷിബു മൂലേടം, കേന്ദ്രകമ്മിറ്റി അംഗം പൂഞ്ഞാർ മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുമ്പുറം, ഉദയനാപുരം ശ്രീനാരായണ കേന്ദ്രം ജോയന്റ് സെക്രട്ടറി ഹരിദാസ് പാനാമിറ്റം, യൂണിറ്റ് പ്രസിഡന്റ് പ്രസന്നൻ പാടവേലി, സെക്രട്ടറി പ്രതീഷ് പാണപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.