
കൂരോപ്പട: ഇടയ്ക്കാട്ടുകുന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ജി സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ വി.നായർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട, പ്രിൻസിപ്പൽ ആശാ കെ. രവി, പ്രോഗ്രാം ഓഫീസർ മിനി സെബാസ്റ്റ്യൻ, വാളണ്ടിയർ സെക്രട്ടറിമാരായ പി.എസ് അനന്ദു, എം. അശ്വതി എന്നിവർ പങ്കെടുത്തു. ജ്വാല എന്ന പേരിൽ അറിയപ്പെടുന്ന ക്യാമ്പ് ജനുവരി 1 ന് അവസാനിക്കും.