പാലാ: മനുഷ്യരും പക്ഷിമൃഗാദികളും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും ഉൾപ്പെടെ എല്ലാത്തിനെയും സ്‌നേഹത്തിൽ ഒന്നിപ്പിക്കുന്ന തിരുനാളാണ് ക്രിസ്മസ് എന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
സമഭാവന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുവാഹട്ടി മുൻ ആർച്ച് ബിഷപ് മാർ ഡോ. തോമസ് മേനാംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മരിയസദൻ സന്തോഷ്, പിന്നണി ഗായകൻ കെ.ജി. മാർക്കോസ്, സംഗീതസംവിധായൻ ആലപ്പി ബെന്നി, പ്രദീപ് മരിയസദൻ, മിനർവ മോഹൻ, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, സലിം ഇല്ലിമൂട്ടിൽ, മായ ഹരിദാസ്, സലിജ സലിം, സിന്ധുബിജു വൈക്കം, ശ്രീക്ഷ്മി ബിജു, വൃന്ദ മനു രാമപുരം തുടങ്ങിയവർ പ്രസംഗിച്ചു.