
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയിൽ ജയചന്ദ്രൻ മൊകേരിയുടെ സാഹിത്യരചനകളെ സംബന്ധിച്ച് ചർച്ച നടത്തി. ബഷീർ ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം കുസുമൻ അദ്ധ്യക്ഷത വഹിച്ചു. മൊകേരിയുടെ മാലദ്വീപിലെ ജയിൽ ജീവിത അനുഭങ്ങൾ വിവരിക്കുന്ന 'തകിജ്ജ 'യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. കഥാകാരൻ രമേശൻ മുല്ലശ്ശേരി, ജ്യോതി എം.കെ, എം.എസ്. തിരുമേനി , ജയപ്രകാശ് പി.എസ്, സുമേഷ് പാറയിൽ എന്നിവർ പ്രസംഗിച്ചു. ആർ.പ്രസന്നൻ സ്വാഗതവും പ്രിയ പ്രദീപ് നന്ദിയും പറഞ്ഞു.