
വൈക്കം : കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിതാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. വൈക്കം സമൂഹമഠത്തിൽ നടന്ന സംഗമം വൈക്കം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. ഉപസഭ സെക്രട്ടറി കെ.സി കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. വൈക്കം സ്റ്റേഷൻ പി.ആർ.ഒ ടി.ആർ മോഹനൻ, ബ്രാഹ്മണസഭ ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വർണം രാമനാഥൻ, ജില്ലാ സെക്രട്ടറി സന്ധ്യ ബാലചന്ദ്രൻ, വനിതാ വിഭാഗം ഉപസഭ സെക്രട്ടറി പ്രിയ അയ്യർ എന്നിവർ പങ്കെടുത്തു.