a

കുമരകം: കുമരകം റാേഡിന്റെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ തള്ളുന്ന അറവുശാല മാലിന്യങ്ങൾ കൊണ്ട് കുമരകം നിവാസികളും സഞ്ചാരികളും സഹികെട്ടു. വർഷങ്ങളായി തുടരുന്ന നിയമവിരുദ്ധ നടപടികൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. യാതൊരു ലൈസൻസുമില്ലാത്ത അറവുശാലകളുടെ ബാഹുല്യമാണ് കുമരകം പഞ്ചായത്തിൽ . വഴി വക്കുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇറച്ചി കച്ചവടത്തിനും കുറവൊന്നുമില്ല. നിയമമനുസരിച്ച് മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള സ്ഥലം മാനദണ്ഡങ്ങൾ പ്രകാരം കാണിച്ചു കൊടുക്കുകയും ആർക്കും ശല്യമില്ലാതെ കശാപ്പു നടത്തുകയും ചെയ്യുന്നവർക്കേ പഞ്ചായത്ത് ലൈസൻസു നിയമ പ്രകാരം ലഭിക്കു. കുമരകത്ത് പല സ്ഥലങ്ങളിലും കശാപ്പു നടക്കുന്നുണ്ടെങ്കിലും ലൈസൻസ് പലർക്കും ഇല്ലെന്നാണ് വിവരം. കുമരകം ഒന്നാം കലുങ്കു മുതൽ താഴത്തറ വരെയുള്ള റോഡിനിരുവശങ്ങളിലേയും പാടത്താണ് അറവുശാല മാലിന്യങ്ങളും കാേഴി മാലിന്യങ്ങളും തള്ളുന്നത്. ക്രിസ്തമസ് പുതുവത്സര ആഘോഷങ്ങൾക്കായി മത്സ്യ മാംസകച്ചവടം പൊടി പൊടിച്ചതോടെ റോഡരികുകൾ മാലിന്യങ്ങൾ കാെണ്ടു നിറഞ്ഞു . മൂക്കു പൊത്തിപ്പോലും കുമരകം റാേഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണിപ്പാേൾ . ഈ പ്രദേശങ്ങളിൽ വഴി വിളക്കുകൾ തെളിയിക്കണമെന്നും സി സി റ്റി വി കാമറകൾ സ്ഥാപിക്കണമെന്നുമുള്ള പൊതുജനങ്ങളുടെ വർഷങ്ങൾ നീണ്ട ആവശ്യം ബന്ധപ്പെട്ടവർ നടപ്പിലാക്കാത്തതാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിന് കാരണം.