കോട്ടയം: മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പുതിയതായി പണി കഴിപ്പിച്ച കുരുതി മണ്ഡപത്തിന്റെ സമർപ്പണവും മഹാകുരുതിയും ഇന്ന് വൈകിട്ട് 8:30 ന് മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും മുട്ടിറക്കൽ പുജയും, മണിപുജയും, ചൊവ്വ, വെള്ളി ദിനങ്ങളിൽ കുരുതി, കരിംകുരുതി എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കുറ്റിക്കാട്ട് ദേവസ്വം യോഗം പ്രസിഡന്റ് പി.കെ. സാബു, സെക്രട്ടറി സുഗുണൻ പി.കെ. എന്നിവർ പങ്കെടുക്കും.