കോട്ടയം:കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 22മത് സ്വാശ്രയസംഘ മഹോത്സവത്തിനും ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഇന്ന് തുടക്കം. 31 വരെയാണ് എക്‌സ്‌പോ. സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ പങ്കെടുക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാത്യൂ മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും.തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. 29ന് നടക്കുന്ന പരിപാടികൾ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പരിപാടികൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും, 31ന് നടക്കുന്ന പരിപാടികൾ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.