കോട്ടയം: സംസ്ഥാനത്തെ ടിംബർ കട്ടിംഗ് , ഫെല്ലിംഗ് ആന്റ് ട്രാൻസ്‌പോർട്ടിംഗ് ഓഫ് ലോഗ്‌സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ജനുവരി മൂന്നിന് രാവിലെ 11ന് കോട്ടയം പൊതുമരാമത്ത് റസറ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും.
മിനിമം വേതന ഉപദേശ സമിതി നടത്തുന്ന തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലയിലുള്ള ജില്ലയിലെ തൊഴിലാളിതൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.