sahakjara-convention
സഹകരണ സംരക്ഷണ കൺവെൻഷൻ സഹകരണ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മോഹൻ കെ. നായർ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: കേരളത്തിലെ പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്കുകൾക്കെതിരെ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതിയുടെ മറവിൽ നടത്തുന്ന നീക്കങ്ങക്കെതിരെ കോടിമത സർവീസ് സഹകരണ ബാങ്ക് ഹാളിൽ സഹകരണ കൺവൻഷൻ ചേർന്നു. സഹകരണ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മോഹൻ കെ. നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.പ്രശാന്ത് വിഷയാവതരണം നടത്തി. പ്രൊഫ. എസ്.മോഹൻദാസ്, കെ.വി മാത്യു കുന്നേൽ എന്നിവർ പങ്കെടുത്തു. മോഹൻ കെ. നായർ ചെയർമാനും ടി. ശശികുമാർ കൺവീനറുമായ നൂറ്റിഅൻപത്തിയൊന്നു അംഗ കമ്മിറ്റിയും രൂപീകരിച്ചു. ഭരണ സമതി അംഗങ്ങളായ കെ.പി രാജു, എം.കടകര, പി.കെ കമലമ്മ, സി.ആർ ഇന്ദിരാദേവിയമ്മ എന്നിവർ പങ്കെടുത്തു. ഭരണസമിതി അംഗം ജി. പ്രശാന്ത് സ്വാഗതവും സെക്രട്ടറി സൂസി ആന്റണി നന്ദിയും പറഞ്ഞു.