
പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും സ്‌നേഹഗാഥ കൂട്ടായ്മയും ചേർന്ന് ജനകീയ വായനശാലയിൽ സ്ത്രീസുരക്ഷ സാമൂഹ്യസുരക്ഷ സംവാദസദസ്സ് നടത്തി.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ താലൂക്ക്പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, എ.ആർ.മീന, വി.കെ.ലീമ, ടി.പി.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.സി.ആർ.സിന്ധുമോൾ സംവാദം നയിച്ചു.