പാത്താമുട്ടം: പാത്താമുട്ടം രഘുവിന്റ് നേതൃത്ത്വത്തിൽ പാത്താമുട്ടം 27-ാം നമ്പർ എസ് എൻ ഡി പി പ്രാർത്ഥന മന്ദിരത്തിൽ നാൽപത്തിയൊന്ന് മണിക്കൂർ നീണ്ടു ന്നിന്ന സർവ്വമത പ്രാർത്ഥനയും അഖണ്ഡ സംഗീതാർച്ചനയും സമാപിച്ചു. ചങ്ങനശേരി എസ് എൻ ഡി പി യുണിയൻ പ്രസിഡന്റ്‌ ഗിരീഷ് കോനാട്ടിന്റ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. യുണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി .വിവിധ സമുദായിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉള്ളവർ സംബന്ധിച്ചു. ലാൽ കോട്ടയം, രാജു ചാന്നാനിക്കാട്, പ്രഭ എസ്സ് പുരം, ഗീതാ സേധു നാഥ്, ചന്ദ്രൻ കുറിച്ചി, റെജി രമപുരം, ബിജു കുറിച്ചി എന്നിവർ സംസാരിച്ചു.