നെടുംകുന്നം: ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിൽ നിർമിച്ച ആര്യാട്ടുകുഴി വട്ടമണ്ണിൽ പാലം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി 15 ലക്ഷം രൂപയ്ക്കാണ് പുതിയ പാലം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രവി സോമൻ, ബ്ലോക്കംഗം ലതാ ഉണ്ണിക്കൃഷ്ണൻ, മേഴ്‌സി റെൻ, വി.എം ഗോപകുമാർ, യോഹന്നാൻ തോമസ്, വി.ഒ ഔതക്കുട്ടി, ജോസ് വടക്കുംമുറി, ലിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.