കുമരകം: സെന്റ് ജാേൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് ജനുവരി 1 ന് കൊടിയേറും. വികാരി ഫാ: മനാേജ് സ്കറിയാ വാളംപറമ്പിൽ കാെടിയേറ്റും. 10.30 ന് ഡോ: മാത്യൂസ് മാേർ അന്തിമാേസ് മെത്രാപ്പാേലീത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യാേഗത്തിൽ മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും. സൺഡേ സ്കൂൾ ശതാബ്ദി ആഘാേഷങ്ങളുടെ ഭാഗമായി അദ്ധ്യാപകരേയും ഇടവയിലെ മികവു തെളിയിച്ച കർഷകരേയും ആദരിക്കും. 6ന് വെെകുന്നേരം 5 - 30-ന് വേമ്പനാട്ടു കായൽ തീരത്തുള്ള കുരിശു പള്ളിയിൽ സന്ധ്യാ പ്രാർത്ഥനയും പള്ളിയിലേക്ക് റാസായും നടത്തും. പ്രധാന തിരുനാൾ ദിവസം ജനു: ഏഴിന് രാവിലെ 8.45-ന് ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ: സേവേറിയാേസ് താേമസ് (ആനിക്കാട്ട് ദയറാ ) മുഖ്യ കാർമ്മികത്വം വഹിക്കും..തുടർന്ന് വിദ്യാഭ്യാസ അവാർഡുദാനവും മാേർ പൗലൂസ് ദ്വിതിയൻ മെമ്മാേറിയൽ 25 ാമത് അഖില മലങ്കര ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തും.