മുണ്ടക്കയം: മുണ്ടക്കയം സെന്റ് ആന്റണീസ് സ്‌കൂളിലെ ആദ്യ ബാച്ചില്‍പെട്ട 14 പേരെ 1992-ലെ പത്താംക്ലാസുകാര്‍ ആദരിച്ചു..സ്‌നേഹോപഹാരം എന്നപേരിൽ പഴയ തലമുറയെ പഴയ വിദ്യാര്‍ത്ഥികളാക്കി സ്‌കൂളില്‍ തിരികെ എത്തിച്ചാണ് ന്യൂജറേഷന്റെ ആദരവ്. 1952ലെ യു.പിസ്‌കൂള്‍ ബാച്ചില്‍14 പേരാണ് പഠനത്തിന് എത്തിയത്. അവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് പത്ത് പേരാണ് ആദരവിനായി വീണ്ടും സ്‌കൂളിലെത്തിയത്. അവരുടെ അദ്ധ്യാപകരും പുത്തന്‍ തലമുറയുടെ ആദരവില്‍ ഒരുമിച്ചു .
സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് പറപ്പളളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ബിജോ ജോസഫ്,ജോജി കെ ജോണ്‍, റെന്നി ജെയിസ് എന്നിവര്‍ സംസാരിച്ചു.