
കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ജില്ലയിലെ സന്ദർശനത്തിന് മുന്നോടിയായി ഒരുക്കം വിലയിരുത്തുന്നതിനായി മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വിശുദ്ധ ചാവറയച്ചന്റെ 150ാം ചരമവാർഷിക ത്തോടനുബന്ധിച്ച് ജനുവരി മൂന്നിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, എ.ഡി.എം. ജിനു പുന്നൂസ്, ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, ഫാ. ജയിംസ് മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.