അടിമാലി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ കോട്ടയം കടുത്തുരുത്തി മധുരവേലിൽ അഭിജിത്ത് പ്രകാശിനെയാണ് (32) സസ്‌പെൻഡ് ചെയ്തത്. അടിമാലി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അടിമാലി സ്വദേശിനിയായ പരാതിക്കാരിയും പൊലീസുകാരനും സഹപാഠികളായിരുന്നു. ആ പരിചയമാണ് വിവാഹമോചിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി അഭിജിത്തുമായി അടുക്കാൻ കാരണം. വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നും മറ്റുമുള്‌ല ഭീഷണിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്തുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ അഭിജിത്ത് മറ്റൊരു സ്ത്രീയുമായി ഒരു മാസം മുമ്പ് വിവാഹം കഴിച്ചു. ഇതിനെ തുടർന്നാണ് 16ന് യുവതി അടിമാലി പൊലീസിൽ പരാതി നൽകിയത്. യുവതിയെ ഏഴോളം സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പരാതി പിൻവലിപ്പിക്കാൻ പലതരത്തിൽ സമ്മർദ്ദമുണ്ടെന്നും ഇതിനകം തനിക്ക് നേരെ വധഭീഷിണിയുമായി ചിലർ എത്തിയെന്നും യുവതി പറഞ്ഞു.