anusmaranam

ഏറ്റുമാനൂർ: മനുഷ്യന്റെ പുരോഗമനപരമായ ചിന്തകൾക്ക് നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസിയെന്ന് കെ.പി.എ.സി. സെക്രട്ടറി അഡ്വ.എ.ഷാജഹാൻ പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പിന്റെ ആഭിമുഖ്യത്തിൽ തോപ്പിൽ ഭാസി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എസ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ ആമുഖ പ്രസംഗം നടത്തി. വി.വൈ പ്രസാദ്, എൻ.അരവിന്ദാക്ഷൻ നായർ, കെ.ബിനു, പി.ഷൺമുഖൻ, സന്തോഷ് ഏറ്റുമാനൂർ, അഡ്വ.പി രാജീവ്, റോജൻ ജോസ്, ബേബി ജോസഫ്, ഇ.ആർ.പ്രകാശ്, പി.എസ് സുകുമാരൻ, ഒ.എസ് അനീഷ്, ഷേർളി പ്രസാദ്, അഖിൽ വിഷ്ണു, ലിജോയ് കുര്യൻ, കെ.വി പുരുഷൻ, എ.കെ ജനാർദ്ദനൻ, എൻ.വി പ്രസേനൻ എന്നിവർ പങ്കെടുത്തു.