കോട്ടയം: നികുതി വർദ്ധനവ് ജി.എസ്.ടി കൗൺസിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് ജി.എസ്.ടി കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തും. കോട്ടയത്ത് നടക്കുന്ന ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.