കോട്ടയം:വേളൂർ ബോസ് പബ്‌ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കല്ലുപുരയ്ക്കൽ ഗവ.യു.പി.സ്‌കൂളിൽ സർഗ്ഗോത്സവം ആരംഭിച്ചു. നഗരസഭാംഗം ഷീലാ സതീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷൈജു തെക്കുംചേരിയിൽ, സി.ജി രഞ്ജിത്ത്, കെ.എം മോഹൻലാൽ, ഗോപാലകൃഷ്ണപണിക്കർ, കെ.ശോഭന എന്നിവർ പങ്കെടുത്തു. സമാപനദിവസമായ ഇന്ന് കലാ മത്സരങ്ങൾ നടക്കും.