vechoor

വെച്ചൂർ : വെച്ചൂർ പുത്തൻകായലിൽ ചെറുവള്ളം മറിഞ്ഞ് കായലിലെ ആഴമേറിയ ഭാഗത്ത് മുങ്ങിത്താണ വീട്ടമ്മയെ കായലിൽ ചാടി സാഹസികമായി രക്ഷപ്പെടുത്തിയ ഹൗസ് ബോട്ടു ജീവനക്കാരും വെച്ചൂർ നിവാസികളുമായ സുജിത്ത്, മഹേഷ്, മനു എന്നിവരെ വെച്ചൂർ പഞ്ചായത്തും പൗരാവലിയും ചേർന്ന് അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻ സി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സോജി ജോർജ്ജ്, ടി.ആർ. കുട്ടൻ, ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.