കുറവിലങ്ങാട് :എൻ സി പി കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 29 ന് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ നിർവ്വഹിക്കും.. വനം മന്ത്രി ഏ കെ ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. കുറവിലങ്ങാട് പാറ്റാനി കവലയിൽ തേനാശ്ശേരിൽ ബിൽഡിംഗിലാണ് നിയോജക മണ്ഡലം ഓഫീസ് പ്രവർത്തിക്കുക. ഉച്ചകഴിഞ്ഞു 4 ന് നടക്കുന്ന സമ്മേളനത്തിൽ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെയ്‌സൺ കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എം എൽ എ, വനം വകുപ്പ് വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, സംഘടനാ സെക്രട്ടറി കെ ആർ രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, എ വി വല്ലഭൻ, സംസ്ഥാന സെക്രട്ടറിമാരായ ടി.വി ബേബി, എസ് .ഡി സരേഷ് ബാബു, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂർ, സംസ്ഥാന സമിതിയംഗം കാണക്കാരി അരവിന്താക്ഷൻ, സി പി എം പാല ഏരിയ സെക്രട്ടറി പി എം ജോസഫ്, കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി എം മാത്യു, സി പി ഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ എം മോഹനൻ, എൻ സി പി നേതാക്കളായ ചന്ദ്രമണി ടീച്ചർ, ഞീഴൂർ വേണഗോപാൽ, ജോർജ് മരങ്ങോലി, ജിജിത് മൈലക്കൽ, മിൽട്ടൻ ഇടശ്ശേരി, എസ് അനന്ദകൃഷ്ണൻ, ഗോപിദാസ് തറപ്പിൽ, ഇന്ദിര ഗോപാലകൃഷ്ണൻ, അഭിലാഷ് ശ്രീനിവാസൻ എന്നിവർ പ്രസംഗിക്കും. എൻ സി പി യുടെ മുതിർന്ന അംഗങ്ങളായ ഓ റ്റി ജോസ് കിടങ്ങൂർ, തങ്കപ്പൻ മാഞ്ഞൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ജില്ല ജനറൽ സെക്രട്ടറി ബിനീഷ് രവി സ്വാഗതവും നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുര്യനാട് നന്ദിയും പറയും.