ചങ്ങനാശ്ശേരി: അസംപ്ഷൻ കോളേജും എസ്ബി കോളേജും ആതിഥേയത്വം വഹിക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
എസ്‌ബിയുടെയും അസംപ്‌ഷന്റെയും രണ്ട് ഇൻഡോർ കോർട്ടുകളിലായി 40 സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.
ആദ്യദിനത്തിൽ കേരള സർവകലാശാല ആചാര്യ നാഗാർജുന യൂണിവേഴ്‌സിറ്റിക്കെതിരെ 66-19 എന്ന സ്‌കോറിന് അനായാസ ജയം നേടി. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.