അയർക്കുന്നം: വ്യക്തി വൈരാഗ്യത്തെ തുടർന്ന് വീടിന് നേരെ ആക്രമണം. മൂന്ന് പേർ പിടിയിൽ. വരകുമല സ്വദേശികളായ അഭിജിത് രവി, ശരത് ലാൽ, അനന്ദു എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 3.45 ഓടെ തിരുവഞ്ചൂർ തൂത്തൂട്ടി സ്വദേശി ടോണി സണ്ണിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഒരു ഓട്ടോറിക്ഷയിലും ബുള്ളറ്റ് ബൈക്കിലും എത്തിയ 4 അംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമികൾ വീടിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ടോണി അയർക്കുന്നം പൊലീസിൽ പരാതി നൽകി. തിരുവഞ്ചൂർ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് ടോണി.