mariyam-beevi

ചങ്ങനാശേരി : മുതിർന്ന പെട്രോളിയം ഡീലർ ചങ്ങനാശേരി കോഹിന്നൂറിൽ പരേതനായ ഷൗക്കത്തലിയുടെ ഭാര്യ എ.പി മറിയം ബീവി (88) നിര്യാതയായി. 1965 ൽ ആണ് ചങ്ങനാശേരിയിൽ കോഹിനൂർ ഗാരിജ് എന്ന പേരിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീലർഷിപ്പ് എടുത്തത്. ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓൺലൈനായി നടന്ന ചടങ്ങിൽ മറിയം ബീവിയെ ആദരിച്ചിരുന്നു. ഖബറടക്കം നടത്തി. മക്കൾ : ഹാജി എസ് .എം ഫുവാദ് (മുൻ നഗരസഭ ചെയർമാൻ ) , മുഹമ്മദ് സിയാദ് , മുഹമ്മദ് നിഷാദ് , സബീന റഷീദ്. മരുമക്കൾ : സഫിയ , ബീന, സുഹാരിയ , റഷീദ് പാലയ്ക്കൽ (കോട്ടയം ).