വൈക്കം : വൈക്കം ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ 9മത് വാർഷിക പൊതുയോഗം നടത്തി.
സൊസൈറ്റി പ്രസിഡന്റ് ഡോ. എൻ കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭാ ചെയർപേഴ്‌സൺ രേണുകാ രതീഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി പി പി പ്രകാശൻ, വൈസ് പ്രസിഡന്റ് ബിജു വി.കണ്ണേഴൻ, മുനിസിപ്പൽ കൗൺസിലർമാരായ അശോകൻ വെള്ളവേലി, ബിജിമോൾ, ട്രഷറർ ജഗദീഷ് അക്ഷര, കെ.ഡി.ഉണ്ണിക്കൃഷ്ണൻ, ടി.ശ്രീനി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. എൻ കെ ശശിധരൻ (പ്രസിഡന്റ്), പി പി പ്രകാശൻ (സെക്രട്ടറി), ബിജു വി കണ്ണേഴൻ (വൈസ് പ്രസിഡന്റ്), ജഗദീഷ് അക്ഷര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.