pogalasamarpanam

വൈക്കം : മൂത്തേടത്തുകാവ് ദൈവത്തറ ധർമ്മദൈവ ദേവി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏഴാം പൂജ ദിവസം നടന്ന പൊങ്കാലസമർപ്പണം ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്റി മാമ്പ്ര ഭദ്റേശൻ പണ്ഡാര അടുപ്പിൽ അഗ്‌നി ജ്വലിപ്പിച്ചു. മേൽശാന്തി എ പ്രശാന്ത് ശാന്തി സഹകാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ, സെക്രട്ടറി കെ.എം.സന്തോഷ്, വെളിച്ചപ്പാട് സി.ഡി.ഹരിഹരൻ, വൈസ് പ്രസിഡന്റ് ശിവരാമൻ, മഹിളാ സമാജം പ്രസിഡന്റ് ആനന്ദവല്ലി അപ്പച്ചൻ, സെക്രട്ടറി ആശാ സന്തോഷ്, കെ.എസ്.അനിൽകുമാർ, കെ.വി.മധു, കെ.എസ്.സന്തോഷ്, കെ.എസ്.ഷാജി, ചിത്തിരൻ, അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.