
വൈക്കം : എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി സംവരണം ഏർപ്പെടുത്തണമെന്ന് കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം വിനോദ് ആവശ്യപ്പെട്ടു. വൈക്കം യൂണിയന്റെയും സംസ്ഥാന കമ്മറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ഉത്തരമേഖലാ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് മേഖലയിൽ സംവരണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 22 ഫെബ്രുവരി 8 ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.പുരുഷൻ, സി.രാജപ്പൻ, സി.ടി.അപ്പുക്കുട്ടൻ, കെ.കെ.പുരുഷൻ, രമേഷ് മണി എന്നിവർ പ്രസംഗിച്ചു.