
വൈക്കം : തെക്കേനട കാളിയമ്മനട ഭദ്റകാളീ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ സമാപനം കുറിച്ച് അവഭൃതസ്താന ഘോഷയാത്ര നടത്തി. യജ്ഞാചാര്യ മിനിമോഹനൻ മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി ഹരികൃഷ്ണൻ സഹകാർമ്മികനായി.
ചടങ്ങുകൾക്ക് വെളിച്ചപ്പാട് എം ജയൻ, മാനേജർ പി .ആർ രാജു, പ്രസിഡന്റ് കെ പുരുഷോത്തമൻ, സെക്രട്ടറി വി .കെ നടരാജൻ ആചാരി, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയൻ, ജോയിന്റ് സെക്രട്ടറി ബി ആർ രാധാകൃഷ്ണൻ, ട്രഷറർ കെ ബാബു, അമ്മിണി ശശി, ടി.ശിവൻ, എം ടി അനിൽകുമാർ, പുരുഷൻ വാക്യാട്ട്, വി എം സാബു, വി ജയൻ, കെ.സുന്ദരൻ ആചാരി, കെ കെ പത്മനാഭൻ, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.