കോട്ടയം: നവംബർ മാസം വരെ തകർത്ത് ചെയ്ത മഴയ്ക്കു ശേഷം ജില്ലയിലെ ജലാശയങ്ങളെല്ലാം തന്നെ വരൾച്ചയുടെ ഭീഷണിയിൽ. 34 , 35 ഡിഗ്രി ചൂടാണ് പകൽ സമയത്ത് ഇപ്പോൾ കോട്ടയത്ത് അനുഭവപ്പെടുന്നത്. സമതല പ്രദേശങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന ജില്ലയായി കോട്ടയം മാറി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 23 ഡിഗ്രി വരെ ചൂട് കൂടാനുള്ള സാദ്ധ്യത ഉണ്ട്.
രാത്രി സമയത്ത് നല്ലതണുപ്പുണ്ടെങ്കിലും പകൽ സമയത്ത് ചൂടിനെ പ്രതിരോധിക്കാൻ കുടയോമറ്റോ ചൂടാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.
ഒക്ടോബറിൽ കുതിച്ചുയർന്ന മണിമലയാറ്റിലെ ജലനിരപ്പ് ഇപ്പോൾ കഷ്ടിച്ച് പാദം മാത്രം മൂടത്തക്ക നിലയിൽ എത്തിയിരിക്കയാണ്. മീനച്ചിലാറിന്റെ സ്ഥിതിയും പരുങ്ങലിലാണ്, പലയിടത്തും ഒഴുക്ക് നിലച്ച് അടിത്തട്ട് കാണത്തക്ക നിലയിലെത്തിയിരിക്കുന്ന സാഹചര്യമാണ്. ജില്ലയിലെ ഭൂഗർഭ ജലനിരക്ക് വല്ലാതെ താഴ്ന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നു മുൻ വർഷങ്ങളെക്കാൾ 60 മില്ലീമീറ്ററിലേറെ റെക്കോർഡ് മഴ കോട്ടയത്ത് ലഭിച്ചിട്ടുണ്ട് എങ്കിലും അതിനോട് വാശിയെന്നോണമാണ് താപനിലയുടെ വർദ്ധനവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്നത് പോലെയുള്ള ചൂടാണ് ഇപ്പോൾ കോട്ടയത്ത് ഉള്ളത്. ഇങ്ങനെ തുടർന്നാൽ ഏപ്രിൽ മാസമെത്തുമ്പോൾ നാട്ടിൽ ജലക്ഷാമം അതിരൂക്ഷമാകും എന്നത് ഉറപ്പാണ്.
വീശുന്നത് ചൂട്കാറ്റ്
ഉത്തരേന്ത്യയിൽ ശൈത്യകാലമാണെങ്കിലും അവിടെ നിന്ന് വീശേണ്ട തണുത്ത കാറ്റ് വീശാത്തതും തമിഴ്‌നാട്ടിൽ നിന്ന് വരണ്ട കാറ്റ് വീശുന്നതും ചൂട്കൂടാൻ കാരണമായിട്ടുണ്ട്