കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂൾ പാചകതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ 31ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടക്കും. സ്‌കൂൾ പാചകതൊഴിലാളികളുടെ 2016-ലെ മിനിമം കൂലി വിജ്ഞാപനം പരിഷ്‌ക്കരിച്ച് നടപ്പിലാക്കുക, സ്‌കൂൾ പാചകതൊഴിലാളി യൂണിയൻ സർക്കാരിന് സമർപ്പിച്ച അവകാശപത്രിക ചർച്ച ചെയ്ത് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ. രാവിലെ 10.30ന് നടക്കുന്ന ധർണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം ആലീസ് തങ്കച്ചൻ, ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ.ജോർജ്ജ്, ജില്ലാ സെക്രട്ടറി ഏലിയാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് വത്സലകുമാരി എന്നിവർ പങ്കെടുത്തു.