വൈക്കം : ശിവഗിരിമഠത്തിന്റെ ശാഖയായ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ ഭാരതി ടീച്ചറിന്റെയും ദിവാകരൻ സാറിന്റെയും ചരമദിനാചരണത്തിന്റെ ഭാഗമായി രാവിലെ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കെ.കെ.സരളപ്പൻ, കാർത്തികേയൻ, പി.കമലാസനൻ, ഷിബു മൂലേടം, അനിരുദ്ധൻ മുട്ടുംപുറം, ഹരിദാസ് പാനാമിറ്റം എന്നിവർ പ്രസംഗിച്ചു.