pukapura-1

പാമ്പാടി: പുക പുരയ്ക്ക് തീപിടിച്ചു. പച്ച വിറക് ഉണങ്ങിയെടുക്കുന്നതിനിടെയാണ് സംഭവം. പാമ്പാടി കരിമ്പിൻ പുത്തൻപുരയിൽ പി.ടി സ്‌കറിയയുടെ വീടിനോട് ചേർന്നുള്ള ഷെഡിലെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പച്ച വിറക് ഉണങ്ങുന്നതിനായി തീ കത്തിയ്ക്കുകയായിരുന്നു സ്‌കറിയായും മകളും. പുകപ്പുരയിൽ നിന്ന് തീഉയരുന്നത് ഇതുവഴി കടന്നുപോയ വഴിയാത്രക്കാരനാണ് കണ്ടത്. തുടർന്ന് വിവര പാമ്പാടി അഗ്നിശമന സേനയെ വിവരമറിയിച്ചു. ഒരു യൂണിറ്റ് സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഷെഡിന്റെ മുക്കാൽ ഭാഗവും വിറകും കത്തിപ്പോയിരുന്നു. മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഇവർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.എൻ സുരേഷ് കുമാർ, സീനിയർ എഫ്.ആർ.ഒ ടി.വി സാബു, എഫ്.ആർ.ഒമാരായ ജയകുമാർ, വർഗീസ് ഫിലിപ്പ്, മുഹമ്മദ് സുൽഫി, ഡിബിൻ രാജ്, ഹോംഗാർഡ് അനിൽകുമാർ, പോൾസൺ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.