കോട്ടയം: കേരളാകോൺഗ്രസ് (എം) അർദ്ധദിന നേതൃത്വക്യാമ്പ് നാളെ 2.30 ന് സംസ്ഥാനകമ്മറ്റി ഓഫീസിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കും.എം.പി, എം.എൽഎമാർ ,പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാർ,ജില്ലാസംസ്ഥാന ഭാരവാഹികൾ,പോഷകസംഘടനാജില്ലാപ്രസിഡന്റുമാർ,മണ്ഡലംതല ചാർജ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല അറിയിച്ചു.