
കുമരകം: താൽക്കാലിക നടപ്പാലത്തിൽനിന്നും വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. കുമരകം തെക്കെ ആഞ്ഞിലിപറമ്പിൽ ജയകുമാർ (പാപ്പ -71 ) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10.30 നായിരുന്നു സംഭവം . തൊള്ളായിരം പ്രദേശത്ത് വീട്ടിൽ മരണാനന്തര ചടങ്ങിന് ബന്ധുക്കളോടൊപ്പം പാേയി മടങ്ങവേ വിരുപ്പുകാല മാഞ്ചിറ പാലത്തിന് സമീപം വെള്ളത്തിൽ വീഴുകയായിരുന്നു. മാഞ്ചിറ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ പഴയ ജങ്കാറും തകിടുകളും ഉപയോഗിച്ച് താൽക്കാലിക നടപ്പാത ഇവിടെ തയ്യാറാക്കിയിരുന്നു. ഇതിലൂടെ സഞ്ചരിക്കുമ്പോൾ കാല് തെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു. പിന്നീട് കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ ചെരുപ്പ് വെള്ളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തോട്ടിൽ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജയശ്രീ (മേരി) വേളൂർ അകംപാടത്ത്ച്ചിറ കുടുംബാംഗമാണ്. മക്കൾ : ശ്യാംകുമാർ , ഉദയ കുമാർ . മരുമക്കൾ : വിനീത (തലയോലപറമ്പ്) ,ഷീജ ( പാണാവള്ളി ).സംസ്ക്കാരം നടത്തി