ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പ്രതിഷേധ ധർണ്ണാസമരത്തിന്റെ 9ാം ദിവസം . അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പങ്കെടുത്തു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, കുടിശിക ഉത്സവബത്ത നൽകുക, ശമ്പളത്തോടൊപ്പം പെൻഷനും പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധ ധർണാസമരം. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.പി. ശാസ്താവുകുട്ടി, ചാക്കോ ആന്റണി, വി. മേരി മർക്കോസ്, പി.രാജൻപിള്ള, കെ.കെ. കുഞ്ഞിക്കുട്ടൻ, എം.കെ. രാജം, മുഹമ്മദ് ഹനീഫ എന്നിവർ പങ്കെടുത്തു.