കുമരകം : ഭാരത കേസരി മന്നത്തു പദ്മനാഭന്റെ 145-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുമരകം എൻ എസ് എസ് 644-ാം കരയോഗം വിപുലമായ പരിപാടികൾ ജനുവരി 2 ന് നടത്തും.കരയോഗ മന്ദിരം ഹാളിൽ രാവിലെ 8.30ന് ആചാര്യ അനുസ്മരണം പുഷ്പാർച്ചന . 9:30ന് കരയോഗം മുൻ പ്രസിഡന്റ്‌ പരേതനായ എം.കെ. രാമപ്പണിക്കരുടെ ഫോട്ടോ അനാച്ഛാദനം. 10 ന് ബാലസമാജ രൂപീകരണം എന്നിവ ജയന്തി ദിനത്തിൽ നടത്തുമെന്ന് കരയോഗം സെക്രട്ടറി രാധകൃഷ്ണൻ മേക്കാട് അറിയിച്ചു.