theyyam


പൊൻകുന്നം:ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ മൂന്നാം ഉത്സവദിനായ ഇന്ന് മലബാർ തെയ്യം രാത്രി 7ന് അരങ്ങേറും.തുടങ്ങുന്നത്.ഒരുക്കങ്ങൾക്കായി പ്രശസ്ത തെയ്യം കലാകാരനായ കോഴിക്കോട് ശ്രീനിവാസനും സംഘവും ഇന്നലെ ക്ഷേത്രാങ്കണത്തിൽ എത്തി. ആചാരപൂർവ്വം തെയ്യം സംഘത്തെ ദേവസ്വം ഭാരവാഹികൾ വരവേറ്റു.
വടക്കൻ കേരളത്തിലെ അനുഷ്ഠാന കലകളിൽ ഒന്നായ തെയ്യം മണക്കാട്ട് നാലാം തവണയാണ് എത്തുന്നത്.തീ ചാമുണ്ഡി,രക്തേശ്വരി,കരിംകുട്ടിചാത്തൻ,ഭൂതം,ഘണ്ടാകർണ്ണൻ എന്നീ തെയ്യങ്ങളാണ് ആടുന്നത്.
തീ ചാമുണ്ഡി തെയ്യത്തിന് മുളവടിയിൽ കെട്ടിയ പന്തങ്ങളും വേണം.അരയിലും തലയിലും പന്ത്രണ്ട് വീതം തീ പന്തങ്ങൾ കെട്ടിയാണ് തീ ചാമുണ്ഡി തെയ്യം ആടുന്നത്.രംഗത്ത് നിറഞ്ഞാടി കാഴ്ചക്കാരെ ഭക്തിയുടെ പാരമ്യതിയിലെത്തിക്കുമ്പോഴാണ് ' അഗ്‌നിപ്രവേശം' നടത്തുന്നത്.
.വരയും ഒരുക്കും കാണുന്നതിനായി ഭക്തജനങ്ങൾക്കും സ്‌കൂൾകുട്ടികൾക്കും അവസരം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.