കോട്ടയം: ബാംഗ്ലൂർ ഇൻകം ടാക്‌സ് കമ്മീഷണറും ഗ്രന്ഥകാരനുമായ ഡോ.സിബിച്ചൻ കെ. മാത്യു രചിച്ച സ്‌നേഹക്കൂട് എന്ന മലയാള നോവൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജയരാജ് പുസ്തകം ഏറ്റുവാങ്ങി. കേരളവുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ കഥകളാണ് സ്‌നേഹക്കൂടെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, രവി ഡി.സി, ഡോ.സിബിച്ചൻ കെ മാത്യു എന്നിവർ പങ്കെടുത്തു.