പൊൻകുന്നം:ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആധാർ മേള നടക്കും. പുതിയ ആധാർ എടുക്കുന്നതിനും, നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ നാളെ രാവിലെ മുതൽ പൊതുജനങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കും.ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.
പുതിയ ആധാർ എടുക്കുന്നത് സൗജന്യമായും നിലവിലെ ആധാറിൽ തിരുത്തലുകൾ വരുത്തുന്നതിന് 50 രൂപയും, ആധാറിലെ ഫോട്ടോ മാറ്റി എടുക്കുന്നതിന് മുതിർന്നവർക്ക് 100 രൂപയും ആണ് നിരക്ക്.