കോട്ടയം: വസ്ത്രങ്ങൾക്ക് ഇരട്ടിയിലധികം നികുതി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വ്യാപാര വിരുദ്ധ ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ഉയർത്തിയ നികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജി. എസ്. ടി ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

വ്യാപാരികളെ കൂടുതൽ കടക്കെണിയിലേക്കും മാനസിക സംഘർഷത്തിലേക്കും അതുവഴി ആത്മഹത്യയിലേക്കും നയിക്കുന്ന വസ്ത്രങ്ങളുടെ നികുതിനിരക്ക് കുത്തനെ ഉയർത്തിയ നടപടി വ്യാപാരികളുടെ നട്ടെല്ലൊടിക്കുകയും സാധാരണ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പറഞ്ഞു.

അഡ്വ.കെ. അനിൽകുമാർ, എം.കെ തോമസുകുട്ടി, ഇ.എസ് ബിജു, ജോർജ് കൂടല്ലി, ജോർജ് തോമസ് മുണ്ടക്കൽ, നിയാസ് വെള്ളൂ പറമ്പിൽ, സതീഷ് വലിയ വീടൻ, എം.ബി അമീൻഷാ, നാഗേന്ദ്രൻ ഐശ്വര്യ, എബി ദേവസ്യ, പിപ്പു ജോസഫ്, എബിൻ ജോസ് പോൾ, ഗോവിന്ദ് വാരിക്കാട്, , സജിത, പി ബി ഗിരീഷ്, ജോയ് ജോൺ, ഷാഹുൽ പറക്കവെട്ടി, റൗഫ് റഹീം, രാജി റെജി തുടങ്ങിയവർ പങ്കെടുത്തു.